ബാർ - യുഹാനോൻ റമ്പാന്റെ ഡെക്കാതിസിസ്




"സഭയിൽ വിശ്വാസം പഠിക്കുന്നവരുടെ ആത്മീയ വളർച്ചയ്ക്കു ഞാൻ മുന്നോട്ട് വയ്ക്കുന്ന 10 നിർദേശങ്ങൾ ആണ്. ആരെയും നിർബന്ധിക്കുന്നില്ല."


1. വേദശാസ്ത്രപരമായ ചർച്ചകളിൽ സഭയുടെ എഴുതപ്പെട്ട പ്രധാന ആധികാരികത എന്നത് (supreme wriiten authority of the church) വിശുദ്ധ തിരുവിഴുത്തുകൾ ആണ്.  

2. എന്നാൽ "തിരുവെഴുത്തുകൾ മാത്രം" അല്ല. അതിനു താഴെ പിതാക്കന്മാരുടെ പഠിപ്പിക്കൽ ഉണ്ട് പക്ഷെ അവ തിരുവിഴുത്തുകൾക്ക് ഉപരി (not above) അല്ല.

3. ലിറ്റർജി ഉപയോഗിച്ച് അല്ല വേദശാസ്ത്രം വ്യാഖ്യാനം ചെയ്യുന്നത്, ലിറ്റർജി എന്നത് പ്രധാനമായും ദൈവത്തെ മഹത്വപ്പെടുത്താനും, അനുഭവിച്ച് അറിയുവാനും അതുവഴി കൃപയിൽ വളരുവാനും ആണ്. എങ്കിലും ലിറ്റർജി തിരുവെഴുത്തുകളുടെ ഒരു പ്രായോഗിക വ്യാഖ്യാനം ഉൾക്കൊള്ളുന്നത് കൊണ്ട് ലിമിറ്റഡ് ആയുള്ള വേദശാസ്ത്ര വിഷയങ്ങൾക്കു ഒരു ഉദാഹരണം ആയിട്ട് ഉപയോഗപ്പെടുത്താവുന്നത് ആണ്. 

4. വേദപുസ്തകവാക്യങ്ങൾ പ്രൈവറ്റ് ഡിവോഷനു ഉപയോഗിക്കാൻ അനുവാദം ഉണ്ടെങ്കിലും അതിന്റെ വ്യാഖ്യാനം സഭയുടെ ആചാര്യന്മാരുടെ അംഗീകാരത്തോടെ ചെയ്യപ്പെടണം. ഇതാണ് "ദൈവവചനത്തിന്റെ കതിരുകളെ ആചാര്യമണ്ഡലത്തിൽ വിശകലനം" ചെയ്യുക എന്നു പറയുന്നതിന്റെ അർത്ഥം. വ്യക്തികൾക്കു അവിടെയും ഇവിടെയും കേട്ടത് വ്യാഖ്യാനം ആയിട്ട് സ്വീകരിക്കാൻ പറ്റില്ല. സഭയ്ക്കുള്ളിൽ പഠിപ്പിക്കുന്നത് മാത്രം അനുവാദം ഉള്ളു.

5. സുറിയാനി സഭയും അതിന്റെ പിതാക്കന്മാരും മാത്രം അല്ല ദൈവശാസ്ത്രത്തിന്റെ സ്രോതസ്സ്. വിവിധ അപ്പോസ്ത്തോലിക സഭകളിൽ നിന്നുള്ള വിവിധ ദർശനങ്ങൾ ഉണ്ട്. അവയിൽ നമ്മുടെ സഭയ്ക്കു അനുരൂപമായവ അംഗീകരിക്കാൻ തയ്യാർ ആകണം.

6. സുറിയാനി പിതാക്കന്മാർക്ക് തെറ്റില്ലാ വരം കിട്ടിയിട്ടില്ല, അതുകൊണ്ട് ചില പഠിപ്പിക്കലുകൾ വിമർശന വിധേയമാകുന്നതിൽ അസഹിഷ്ണുത പാടില്ല.

7. വ്യാഖ്യാനം എന്നത് പൂർവികർക്കു മാത്രം ഉള്ളത് അല്ല, ഇന്നുള്ള മെത്രാൻമാർ, വൈദികർ, റമ്പാന്മാർ,ഡീക്കന്മാർ അനുമതിയോടെ പണ്ഡിതരായ അൽമായർ തുടങ്ങി എല്ലാവർക്കും സാധിക്കും. പക്ഷെ "rule of faith" ന്റെ ചട്ടകൂട്ടിൽ നിൽക്കണം.

8. പദ്യ കൃതികൾ, പ്രമിയോൻ, സെദ്രകൾ, ആത്മീയ ഗീതങ്ങൾ എന്നിവയിൽ കൃത്യത നല്ലത് ആണെങ്കിലും എപ്പോഴും ഉണ്ടാകണം എന്നില്ല, പക്ഷെ അത് അനുവദനീയം ആണ്. കാരണം, ഇതെല്ലാം ഭക്തരായ ശ്രേഷ്ഠ വ്യക്തികളുടെ "ആത്മീയ പ്രതിഫലനങ്ങൾ" ആണ്. അത് ആത്മീയ കാര്യങ്ങൾക്കു ഉപയോഗിക്കാം. അതുകൊണ്ട് ഒരു പാട്ടിന്റെ വരിയിൽ കൃത്യത ഉണ്ടോ ഇല്ലയോ തുടങ്ങി തർക്കങ്ങൾ ജഢികമാണ്, ആത്മീയമല്ല.

9. എല്ലാം വികാസം പ്രാപിച്ച് വന്നത് ആണ്, ready made ആയിട്ട് ശ്ലീഹന്മാർക്ക് കിട്ടിയത് അല്ല. അതിന്റെ വികാസ - പരിണാമ ചരിത്രം അറിഞ്ഞു വേണം മൂല്യനിർണ്ണയം നടത്തേണ്ടത്.

10. സുറിയാനി സഭ perfect അല്ല, അത് perfect ആകണം എങ്കിൽ അതിന്റെ നാഥൻ വീണ്ടും വരണം. ഇവിടെ മാത്രം അല്ല ശരി, ഇവിടെ ധാരാളം തെറ്റുകൾ, പാപങ്ങൾ ഉണ്ട്. മലിനീകരണം പൂർണ്ണമായും നീങ്ങി പോയിട്ടില്ല. അത് അംഗീകരിക്കാൻ തയ്യാർ ആയില്ല എങ്കിൽ വിശ്വാസി കേവലം മതമൗലിക വാദി ആകും.
 

അഭിപ്രായങ്ങള്‍