ബാർ യുഹാനോൻ റമ്പാൻ
ഹെബ്രായ കലണ്ടർ പ്രകാരം ഉള്ള ഒന്നാം മാസത്തിലെ പെസഹ പെരുന്നാളും പുളിപ്പുള്ള അപ്പത്തിന്റെ ഒന്നാം നാളും ആഘോഷിക്കുന്ന 14 ആം തീയതിക്കു തൊട്ട് മുൻപുള്ള ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയിരുന്നു അന്ന്. പതിവ് പോലെ ജെറുസലേം സജീവമായി, പ്രത്യേകിച്ച് ശാബത് കഴിഞ്ഞുള്ള ദിവസം ആയതു കൊണ്ടു നല്ല തിരക്ക് ഉണ്ടായിരുന്നു. അന്ന് ഇസ്രായേൽ മക്കൾ മനം കുളിരുന്ന ഒരു കാഴ്ച കണ്ടു. അവരുടെ തലമുറ എന്നല്ല കഴിഞ്ഞ 14 തലമുറയിൽ ആരും ആ കാഴ്ച കണ്ടിട്ടില്ലായിരുന്നു. എന്നാൽ മുഴുവൻ ഇസ്രായേൽ മക്കളും ആ കാഴ്ച കാണാൻ കൊതിച്ചു പ്രാർത്ഥിക്കുമായിരുന്നു. അത് അവർ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ നിന്നും വായിക്കുമായിരുന്നു ' ഇപ്രകാരം എഴുതിയിരിക്കുന്നു;പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയുംയഹോയാദായുടെ മകന്‍ ബനായായെയും തന്റെ അടുത്തേക്കു വിളിക്കുവാന്‍ ദാവീദ്‌രാജാവ് കല്‍പിച്ചു.
അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ രാജസേവകന്‍മാരെ കൂട്ടിക്കൊണ്ട്, എന്റെ മകന്‍ സോളമനെ എന്റെ *കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി,* ഗീഹോനിലേക്കു കൊണ്ടു പോകുവിന്‍.
അവിടെവച്ചു പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യട്ടെ. സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ എന്ന് കാഹളം മുഴക്കി ആര്‍പ്പിടുവിന്‍.
അതിനുശേഷം നിങ്ങള്‍ അവന്റെ പിന്നാലെ പോരുക. അവന്‍ വന്ന് എന്റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ; ഇസ്രായേലിന്റെയും യൂദായുടെയും അധിപനായി അവനെ ഞാന്‍ നിയമിച്ചിരിക്കുന്നു.
പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനുംയഹോയാദായുടെ മകന്‍ ബനായായും കെറേത്യരും പെലേത്യരും സോളമനെ ദാവീദ് രാജാവിന്റെ *കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി* ഗീഹോനിലേക്കു കൊണ്ടുപോയി.
പുരോഹിതന്‍ സാദോക്ക് വിശുദ്‌ധകൂടാരത്തില്‍നിന്നു തൈലം നിറ ച്ചകൊമ്പെടുത്ത് സോളമനെ അഭിഷേ കം ചെയ്‌തു. അവര്‍ കാഹളം മുഴക്കി; സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ! ജനം ആര്‍പ്പുവിളിച്ചു.
കുഴലൂതുകയും ഭൂമി പിളരുമാറ് ആഹ്‌ളാദാരവം മുഴക്കുകയും ചെയ്‌തുകൊണ്ട് ജനം അവനെ അനുഗമിച്ചു.
(1 രാജാക്കന്‍മാര്‍ 1 : 32-40)
ദാവീദ് മുതൽ 14 തലമുറ ഈ കാഴ്ച കണ്ടിട്ടുണ്ട്. മിശിഹാ എന്നു ശീർഷകം ഉള്ള അവരുടെ രാജാവ് അഭിഷേകം പ്രാപിച്ചു വരുമ്പോൾ ഇസ്രായേൽ മക്കൾ തലമുറ തോറും ഈ കാഴ്ച കണ്ടു ദൈവത്തെ സ്തുതിക്കുകയും. വലിയ ആരാവത്തോടെ "ഞങ്ങളെ രക്ഷിക്കൂ" എന്ന അർത്ഥത്തിൽ ഹെബ്‌റായ ഭാഷയിൽ 'ഹോഷാ -ന' എന്നു ഉറക്കെ വിളിച്ചു ചൊല്ലി സൈത്തിന്റെ കൊമ്പുകൾ ഏന്തി അവരുടെ രാജാവിനെ വരവേൽക്കുമായിരുന്നു. അങ്ങനെ വായിച്ചറിഞ്ഞ, പ്രാർത്ഥിച്ച് കാത്തിരുന്ന, പ്രവാചകർ പ്രവചിച്ച, ആ വലിയ കാഴ്ച ഇന്നവരുടെ കണ്ണുകൾ നേരിട്ടു കണ്ടു. അവർ ഓടി കൂടി തങ്ങളുടെ പൂർവികർ ചെയ്തത് പോലെ, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്ന പ്രകാരം പ്രവർത്തിച്ചു. ഉറക്കെ നിലവിളിച്ചു ആരവം മുഴക്കി പാടി, ഹോഷാ-ന ഇസ്രായേലിന്റെ രാജാവ് വാഴ്ത്തപ്പെട്ടവൻ ഹോഷാ-ന.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ