ഏവൻഗേലിയോൻ മേശ എന്തിനെ സൂചിപ്പിക്കുന്നു?*


 

ബാർ യുഹാനോൻ റമ്പാൻ 


സുറിയാനി സഭയുടെ വേദശാസ്ത്ര ചിന്താഗതിയെ അറിയപെട്ടിരുന്നത് "School of Antioch" എന്നായിരുന്നു. പീഡനത്തെ തുടർന്നു ഇത് പിന്നീട് നിസിബിസ് ലും തുടർന്ന് എദേസ്സയിലേക്കും മാറ്റി. 485-90 കാലത്ത് ഇത് നെസ്തോറിയ പക്ഷം പിടിച്ച് എടുത്തു. അന്ന് അവിടെ വിദ്യാർത്ഥി ആയിരുന്നു മാബുഗിലെ മോർ ഫിലക്‌സീനോസ്. അദ്ദേഹം ഉൾപ്പെടെ അനേകം സത്യവിശ്വാസികൾ ആയുള്ള വിദ്യാർത്ഥികൾ പുറത്ത് അക്കപ്പെട്ടു നാട് കടത്തപ്പെട്ടു. അങ്ങനെ ഒരു വേദശാസ്ത്ര വിദ്യാപീഠം പെട്ടന്ന് ഇല്ലാത്ത അവസ്ഥ മൂലം തുർഅബ്ദീനിലെ മോർ ഗബ്രിയേൽ ദയറ പിന്നീട് ഒരു പഠന കേന്ദ്രം ആയി വളരുന്നത് വരെയും നല്ലൊരു സ്കൂൾ ഇല്ലായിരുന്നു. നമ്മുടെ 'school of thought' നമുക്ക് നഷ്ടപ്പെട്ടില്ല എങ്കിലും School of Antioch എന്നുള്ളത് പിന്നീട് നെസ്തോറിയൻ ചിന്താഗതിയുടെ പര്യായം ആയി മാറി. തന്മൂലം ഇന്നും നമ്മൾ തെറ്റിധരിക്കപ്പെടുന്നുണ്ട്.


ഇത് ആമുഖം ആയി പറഞ്ഞത്. നമുക്ക് ഒരു വേദശാസ്ത്ര സംവിധാനം ഉണ്ടായിരുന്നു എന്നും ഒരു കാലത്ത് അത് പരിപോഷിപ്പിക്കാൻ പറ്റാത്ത വിധത്തിൽ മരവിക്കപ്പെട്ടു എന്നും അറിയാൻ ആണ്. ഈ മരവിക്കപ്പെട്ട കാലഘട്ടത്തിൽ നമുക്ക് School of Alexandria യെ ആശ്രയിക്കേണ്ടി വന്നു.

നമ്മുടെ വേദശാസ്ത്ര വ്യാഖ്യാന രീതികളിൽ ഒന്ന് Literal & rhetorical method, മറ്റൊന്ന് Historical & grammatical method തുടങ്ങിയവ ആയിരുന്നു.

എന്നാൽ അലക്സന്ദ്രിയ യുടെ രീതികൾ പ്രധാനമായും അലിഗോരിക്കൽ, ഫിലോസഫിക്കൽ, സ്പിരിച്ചൽ, ടൈപ്പോളജിക്കൽ തുടങ്ങിയവ ആയിരുന്നു.


അങ്ങനെ സുറിയാനി സഭ അന്ത്യോക്യൻ രീതിയിൽ നിന്നും മാറി അലക്സ്ന്ത്രിയൻ കാരുടെ രീതികൾ പഠിച്ച് തുടങ്ങി. ഇങ്ങനെ ആണ് നമ്മുടെ സഭയിൽ അലിഗോരിക്കൽ രീതി കടന്ന് വരുന്നത്. ഈ അലിഗോരിക്കൽ രീതിയുടെ ഒരു പ്രശ്നം അനാവശ്യരീതിയിൽ അധികമായി ആത്മീയ അർത്ഥം അല്ലെങ്കിൽ വ്യാഖ്യാനം കൊടുക്കും. ഇങ്ങനെ ആണ് പല ആരാധന ഉപകരണങ്ങൾക്കും, ആരാധനയിലെ ചില പ്രത്യേക പ്രവർത്തനങ്ങൾക്കും എല്ലാം ആത്മീയ അർത്ഥം കൊടുത്ത് തുടങ്ങിയത്.


ഉദാഹരണത്തിനു കുർബാനയ്ക്ക് വേണ്ടി ദർഗയിൽ കയറുന്നതിനു മുൻപ് ധൂപാർപ്പണം നടത്തിയ ശേഷം വൈദികൻ കൈ കഴുകുന്നതിനും, ആഘോഷിച്ച ശോശപ്പാ മടക്കി വയ്ക്കുന്നതും എല്ലാം ആത്മീയ അർത്ഥം കൊടുത്തു തുടങ്ങി. സത്യത്തിൽ ധൂപകലശം എടുത്തു ധൂപനം ചെയ്ത വൈദികന്റെ കൈയ്യിൽ കരിപുരളാൻ സാധ്യത ഉണ്ട്. അത് കഴുകി വൃത്തി ആക്കുക എന്നുള്ളത് ആണ് അവിടെ നടക്കുന്നത്. ശോശപ്പാ ഉപയോഗിച്ച് കഴിഞ്ഞു അത് മടക്കി വയ്ക്കണം. പട്ടക്കാരൻ അതിന് സമയം കൃത്യമായി ഉപയോഗിക്കാൻ ഉള്ള വൈദഗ്ദ്യം വേണം. അല്ലാത്തവർ ചുരുട്ടി കൂട്ടി side ൽ ഇടും. പിന്നെ അത് മടക്കാൻ വേലക്കാരൻ വേണം. അതിനു 'മാതാവിനെ യോഹന്നാൻ ശ്ലീഹയെ ഏൽപ്പിച്ചു' എന്നു അലഗറൈസ് ചെയ്തപ്പോ പുതിയ ആരാധന വ്യാഖ്യാനം ആയി, അത് പാരമ്പര്യം ആയി.


ഇതുപോലെ ആണ് *ഏവൻഗേലിയോൻ മേശ*. ഇത് യഥാർത്ഥത്തിൽ ഒരു പോഡിയം ആണ്. ഇതിൽ വച്ച് വായിക്കാനും, ഇതിന്റെ പുറകിൽ നിന്നും കൊണ്ടു പ്രസംഗിക്കാനും പഠിപ്പിക്കാനും പറ്റും. ഇതിന്റെ ഉപയോഗം അതാണ്‌. ഇതിനെ അലിഗറൈസ് ചെയ്തിട്ട് വേണേൽ "സ്തേപ്പാനോസ് കണ്ട ദർശന പ്രകാരം സ്വർഗം തുറന്നപ്പോൾ പിതാവിന്റെ വലതു വശത്തു പുത്രൻ തമ്പുരാനെ കണ്ടത് പോലെ ത്രോനോസ് ന്റെ വലതു വശത്ത് വയ്ക്കണമെന്നു പറയാം. അങ്ങനെ പുത്രൻ തമ്പുരാന്റെ സിംഹാസനം ആണ് എവൻഗേലിയോൻ മേശ എന്ന് പഠിപ്പിക്കാം." സത്യത്തിൽ അത് പോഡിയം (podium)ആണ്. മേശയല്ല അതിൽ ഇരിക്കുന്ന ഗ്രന്ഥം ആണ് പ്രധാനം. 


സുറിയാനി സഭയുടെ യഥാർത്ഥ വ്യാഖ്യാന രീതി പ്രകാരം അല്ലെങ്കിൽ syrian orthodox സഭയുടെ School of Antioch ന്റെ വ്യാഖ്യാനം അനുസരിച്ചു അത് Podium ആണ്.

അഭിപ്രായങ്ങള്‍