നിനുവ നോമ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിനുവ നോമ്പ് മറ്റുള്ള നോമ്പുകളിൽ നിന്ന് ഏതെങ്കിലും രീതിയിൽ വ്യത്യാസപ്പെട്ടിട്ടുണ്ടോ?മൂന്നാമത്തെ ദിവസം വിശുദ്ധ കുർബാനയോട് കൂടി നോമ്പ് അവസാനിക്കാത്തത് എന്തുകൊണ്ട്?ഉച്ചയ്ക്ക് വിശുദ്ധ കുർബാന ചൊല്ലുന്നതിന്റെ കാരണം?നോമ്പ് ആരംഭിക്കുന്ന സമയത്തിന് വല്ല പ്രത്യേകതയും ഉണ്ടോ.
-----------------------------------
വന്ദ്യ: ബർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറ
നിന്നുവ നോമ്പ് മുൻപ് 5 ദിവസം ആയിരുന്നു പിന്നീട് 3 ദിവസം ആക്കി കുറച്ചു. ഇത് മാനസാന്തരം, സുവിശേഷ ദൗത്യങ്ങൾക്ക് വേണ്ടി സഭയെ ഒരുക്കുന്നതിനുള്ള പ്രാർത്ഥന തുടങ്ങി വിഷയമാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ ഇത് വലിയ നോമ്പിലേക്ക് നമ്മെ ഒരുക്കുന്നു. ഇത് ഉപവാസം നിർബന്ധം ഉള്ള നോമ്പ് ആണ്. നിർബന്ധ ഉപവാസമുള്ള നോമ്പുകളുടെ ഉപവാസം പ്രഭാതം മുതൽ മൂന്നാം മണി വരെയാണ്. ഇത്തരം നോമ്പുകൾ ഉച്ച പ്രാർത്ഥനയ്ക്ക് ശേഷം 40 കുമ്പിടീൽ കഴിഞ്ഞു വിശുദ്ധ കുർബാനയോടെ പൂർത്തി ആകുന്നു.
നിനുവേ നോമ്പ് ബുധനാഴ്ച ഉച്ച നമസ്കാരം കഴിഞ്ഞു വിശുദ്ധ കുർബാനയോട് കൂടി പൂർത്തി ആകുന്നു. വ്യാഴാഴ്ച മോർ യൗനാൻ നിബിയുടെ ഓർമ്മയുടെ കുർബാന അർപ്പിക്കുന്നു.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ