ബാർ യുഹാനോൻ റമ്പാൻ പിറമാടം ദയറ
ദൈവവചനം വ്യാഖ്യാനം ചെയ്യുന്ന ഒരു പിതാവ് ആയിരുന്നു മോർ യാക്കോബ്. അതുകൊണ്ട് വ്യാഖ്യാതാവ് എന്നർത്ഥം വരുന്ന 'മഫശ്ഖോനോ' എന്ന ബഹുമാന്യ നാമവിശേഷണം ചേർത്ത് അദ്ദേഹത്തെ മോർ യാക്കൂബ് മഫശ്ഖോനോ (St. Jacob The Commentator) എന്ന് വിശുദ്ധ സഭ വിളിച്ചു.
വാമൊഴി ആയി വ്യാഖ്യാനം ചെയ്യാതിരിക്കുവാൻ നാവും, അധരങ്ങളും, വരമൊഴി ആയിട്ട് വ്യാഖ്യാനം ചെയ്യാതിരിക്കുവാൻ കൈകളും, ദൈവവചനം പ്രചരിപ്പിക്കുവാൻ സഞ്ചരിക്കുന്നത് തടയുവാൻ വേണ്ടി കാലുകളും ദുഷ്ടന്മാരാൽ ഛേദിക്കപെട്ടു.
എങ്കിലും ദൈവപുത്രനായ യേശു ക്രിസ്തു സാരാംശത്തിൽ പിതാവിനോട് സമത്വമുള്ളവൻ, സത്യ ദൈവത്തിൽ നിന്നുള്ള സത്യദൈവം, ജനിച്ചവൻ, സൃഷ്ടിയല്ലാത്തവൻ എന്നിങ്ങനെ ഉള്ള സത്യപ്രമാണത്തിൽ എഴുത്ത്കോൽ കടിച്ച് പിടിച്ച് കുരിശ് അടയാളം വരച്ച് ഒപ്പ് വച്ചു. അപ്പോൾ സ്വർഗത്തിൽ നിന്നും 'ആമീൻ' എന്നൊരു ശബ്ദം മുഴങ്ങി എന്ന് പിതാക്കന്മാർ സാക്ഷിക്കുന്നു.
ശരീരഭാഗങ്ങൾ മിക്കവാറും യേശു മിശിഹായേ പ്രതിയുള്ള പീഡയാൽ ഛേദിക്കപ്പെട്ട് ഒരു മാംസപിണ്ഡം പോലെ ആയതിനാൽ ശുദ്ധമുള്ള നിഖ്യയുടെ സുന്നാഹദോസ്സിൽ മോർ യാക്കൂബ് മഫശ്ഖോനോ ബാവയെ ഒരു വലിയ തളികയിൽ ഇരുത്തി ആണ് പങ്കെടുപ്പിച്ചത്. അദ്ദേഹത്തെ കിടത്തിയിരുന്ന തളിക മേശമേൽ വച്ചതിനാൽ കസേര ഒഴിഞ്ഞു കിടന്നു. അറിയൂസിനെ മഹറം ചൊല്ലി സത്യപ്രമാണം വായിച്ചപ്പോൾ ബാവായുടെ ഒഴിഞ്ഞ കസേരയിൽ പ്രകാശവസ്ത്രം ധരിച്ചവനെ പോലെ ഒരു മനുഷ്യനെ അദ്ദേഹം ദർശിച്ചു. ആ ദർശനത്തിൽ നിന്നുള്ള ഊർജ്ജത്താൽ താൻ എഴുത്തുകോൽ കടിച്ചു പിടിച്ച് വിശ്വാസപ്രമാണം ഒപ്പ് വച്ചു.
ആകയാൽ ദിവ്യജ്ഞാനം അട്ടഹസിക്കുന്നു ; നാമെല്ലാവരും നല്ലവണ്ണം നിന്നും കൊണ്ടു പരിശുദ്ധ യാക്കൂബ് മഫശ്ഖോനോ ബാവായുടെ പ്രാർത്ഥനയേ ഏറ്റു ചൊല്ലണം ;
സർവ്വശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും......

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ